പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം സംഘടനകൾ; ഇന്ന് കോഴിക്കോട് യോഗം ചേരും

പൗരത്വ ഭേദഗതി ബില്ലിനെതിരെ യോജിച്ച നീക്കവുമായി മുസ്ലീം സംഘടനകൾ. ഭാവി നടപടികൾ ആലോചിക്കാൻ വിവിധ മുസ്ലീം സംഘടനകളുടെ യോഗം ഇന്ന് കോഴിക്കോട് ചേരും. ബില്ലിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് മുസ്ലീം സംഘടനകൾ. ഭാവി നടപടികൾ ആലോചിക്കാനാണ് ഇന്ന് കോഴിക്കോട് യോഗം. സമസ്ത ഇ കെ വിഭാഗമാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. മുഴുവൻ മുസ്ലി സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സമസ്ത പ്രസിഡന്റ്
മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ന്യുന പക്ഷങ്ങളുടെ മൗലിക അവകാശം ഹനിക്കുന്ന ബില്ലിനെതിരെ നിലപാടെടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും എ പി, ഇ കെ വിഭാഗങ്ങൾ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ പറഞ്ഞു. മുസ്ലീംങ്ങൾ ഒഴികെയുള്ളവർക്ക് ദ്രുതഗതിയിൽ പൗരത്വം നൽകി മുസ്ലീംങ്ങളെ ഏകപക്ഷീയമായ മാറ്റി നിർത്താനുള കേന്ദ്ര നീക്കം വിവേചനമാണ്. ഇതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നു കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.

ബിൽ അവതരണ സമയത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ എം പിമാർ പാർലമെന്റിൽ നിന്ന് നിന്ന് മുങ്ങില്ലെന്ന് പ്രതീക്ഷിക്കുന്നതായും കാന്തപുരം കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News