കോഴിക്കോട്: വിനോദയാത്രക്കിടെ ബസിന് മുകളില്‍ പൂത്തിരിയും പടക്കവും കത്തിച്ച് വിദ്യാര്‍ഥികളുടെ ആഘാഷം.

കോഴിക്കോട് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിനോദയാത്രക്കിടെയാണ് അപകടകരമായ ആഘോഷം നടന്നത്. ഡിസംബര്‍ ഒന്നിനായിരുന്നു വിദ്യാര്‍ഥികളുടെ ബംഗളൂരു യാത്ര.

അതേസമയം, ടൂറിസ്റ്റു ബസുകളിലെ പരിശോധനയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ നിരന്തരം നിയമലംഘനം നടത്തുകയാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.