സിനിമാ ലോകം കാത്തിരുന്ന മാമാങ്കം എത്തുകയാണ്. അതിനു മുന്നോടിയായി സിനിമയുടെ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി.

ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാർ മമ്മൂട്ടിയാണ് വീഡിയോ പുറത്തിറക്കിയത്. മലയാളികൾ മാത്രമല്ല , ഇന്ത്യക്കാർ മുഴുവൻ കണ്ടിരിക്കേണ്ട സിനിമയാണ് മാമാങ്കം എന്ന് മമ്മൂട്ടി പറഞ്ഞു.

പരാജയപെടുമെന്നു ഉറപ്പുണ്ടായിട്ടും യുദ്ധത്തിനിറങ്ങിയ ധീരന്മാരുടെ കഥയാണ് മാമാങ്കം എന്ന് മമ്മൂട്ടി പറഞ്ഞു. ആഘോഷിക്കപ്പെടാത്ത നായകരുടെ കഥയാണിത്. ഇന്ത്യ മുഴുവൻ ഈ സിനിമ കാണണം എന്നും മമ്മൂട്ടി പറഞ്ഞു.

മാമാങ്കത്തിലെ പ്രധാന അഭിനേതാക്കളും താരങ്ങളും അണിയറ പ്രവർത്തകരും ഷാർജയിലെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തു. ഒരു ചരിത്ര സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം വൈകാരികമായി പ്രാചി ടെഹ്‌ലാൻ പങ്കു വച്ച്.

അമ്പത്തി അഞ്ച് കോടി രൂപ ചെലവിലാണ് മാമാങ്കം സിനിമ ഒരുക്കിയത്. ഇത്തരം വലിയ ബഡ്ജറ്റ് സിനിമകള്‍ വിജയിക്കേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെയാകെ ആവശ്യമാണ് എന്ന് സംവിധായകൻ പദ്മ കുമാർ , ശങ്കർ രാമാ കൃഷ്ണൻ, ഉണ്ണി മുകുന്ദൻ , ഇനിയ എന്നിവർ അഭിപ്രായപ്പെട്ടു.

ഇച്ഛാ ശക്തി ഒന്ന് കൊണ്ട് മാത്രമാണ് താൻ ഇ സിനിമ പോർത്തിയാക്കിയത് എന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു.

മമ്മൂട്ടി ഉൾപ്പെടെ മാമാങ്കത്തിലെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങാണ് ഷാർജ എക്സ്പോ സെന്ററിൽ ഒരുക്കിയത്.

അക്ഷരർത്ഥത്തിൽ ഒരു ഉത്സവമായി തന്നെ മാറി ചടങ്ങ്. ഡിസംബർ പന്ത്രണ്ടിനാണ് മാമാങ്കത്തിന്റെ ആദ്യ പ്രദർശനം. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.