
ഉള്ളിവടയില്‍ ഉള്ളിയില്ലാത്തതിന് പിണങ്ങരുത്. ബിരിയാണിക്കൊപ്പം വിളമ്പുന്ന സാലഡില്‍ സവാളയുടെ പൊടിപോലും കാണാന്‍ കിട്ടില്ല. കക്കിരിയും വെള്ളരിയും കാബേജുമാണ് പകരക്കാര്‍.
അവയൊന്നും സവാളയുടെ അത്ര വരില്ല. വില കുത്തനെ ഉയര്‍ന്നതോടെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഉള്ളി കിട്ടാക്കനിയായി. നഗരങ്ങളിലെ ശരാശരി കച്ചവടം നടക്കുന്ന ഹോട്ടലുകളില്‍ പ്രതിദിനം അര ക്വിന്റലിന്മുകളില്‍ സവാളയെങ്കിലും വേണം.
നിലവില്‍ കുറഞ്ഞത് പതിനായിരം രൂപവരെ വരും. കിലോയ്ക്ക് 170 രൂപയാണ് വില. അത്രയും വില നല്‍കി സവാള വാങ്ങാന്‍ കഴിയാത്തതിനാലാണ് ഹോട്ടലുകളില്‍ ഭക്ഷണശാലകളിലും കക്കിരിയേയും വെള്ളരിയേയും കാബേജുമൊക്കെ പകരക്കാരനാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here