
റിയാദ്: സൗദിയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രവേശന കവാടം വേണമെന്ന നിബന്ധന സര്‍ക്കാര്‍ നീക്കി. സൗദി നഗര-ഗ്രാമ കാര്യ വകുപ്പ് മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
റസ്റ്റോറന്റുകളില്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ഒരു കവാടവും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കവാടവുമാണ്. കട ഉടമകള്‍ക്ക് പഴയ രീതി തുടരുന്നതിന് തടസ്സമുണ്ടാകില്ല. പക്ഷെ അത് നിയമപരമായി ഇനി നിര്‍ബ്ബന്ധമില്ല.
അടുത്തിടെയുണ്ടായ നയം മാറ്റത്തിലൂടെ സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പലതും സൗദി നീക്കിവരികയാണ്.
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ 2017 ല്‍ അനുമതി നല്‍കിയിരുന്നു. 2018 ജൂണിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
ലോകത്തില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരേയൊരു രാജ്യമായിരുന്നു സൗദി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here