അനസിന് മറ്റു സ്ത്രീകളുമായി ബന്ധമെന്ന് അഞ്ജലി അമീര്‍

രണ്ടര വര്‍ഷത്തെ ലിവിങ് ടുഗെദറിന് ശേഷം, പങ്കാളിയായ അനസില്‍ നിന്നും തന്റെ ജീവന് വധഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള അഞ്ജലി അമീറിന്റെ ഫേസ്ബുക് ലൈവ് കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച വിഷയമായിരുന്നു.

അഞ്ജലി തന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോകട്ടെ എന്ന തരത്തില്‍ അനസിന്റെ വാക്കുകളും നമ്മള്‍ കേട്ടിരുന്നു. എന്നാല്‍ ഒരു ജോലിക്കും പോകാതെ, തന്നെ ശാരീരികമായും മാനസികമായും അയാള്‍ പീഡിപ്പിക്കുകയായിരുന്നു എന്ന് അഞ്ജലി പറയുന്നു.

അഞ്ജലി പങ്കെടുത്ത ജെ ബി ജങ്ഷനില്‍ അനസിനെ പറ്റി കൂടുതല്‍ ആരോപണങ്ങളാണ് അഞ്ജലി ഉന്നയിച്ചത്.

വളരെ പോസ്സസീവ് ആയി തന്നോട് പെരുമാറിയിട്ട് മറ്റു പല സ്ത്രീകളുമായി അനസ് ബന്ധം പുലര്‍ത്തിയിരുന്നു. അത് ചോദ്യം ചെയ്തിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞു. ഭര്‍ത്താവില്ലാത്ത ഒരു സ്ത്രീ തങ്ങളുടെ വീട്ടില്‍ വന്നു താമസിച്ചിരുന്നു.

അവരുടെ ഫോണില്‍ നിന്നും കോള്‍ റെക്കോര്‍ഡുകള്‍ കിട്ടി. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടത്തിയിരുന്നു.

ഫേസ്ബുക്കില്‍ പല പെണ്‍കുട്ടികളുമായി സംസാരിച്ച മെസേജുകള്‍ കണ്ടിരുന്നു. ഇത്തരത്തില്‍ പല ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അനസ് പൊയ്‌ക്കോട്ടേ എന്നാണ് ഈ വിഷയം അഞ്ജലി പറഞ്ഞവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here