പെണ്‍കുട്ടിയെ അമ്മയുടെ സഹായത്തോടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഉത്തര്‍പ്രദേശിനും ത്രിപുരയ്ക്കും തെലങ്കാനയ്ക്കും ശേഷം ഗുജറാത്തില്‍ നിന്നു നടുക്കുന്ന വാര്‍ത്ത. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ സഹായത്തോടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതാണ് സംഭവം.

കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്ന അമ്മ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഗുജറാത്തിലെ ഭൂട്ടിയ ഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ടുകാരിയാണ് ക്രൂര പീഡനത്തിനിരയായത്.

ഒരു വര്‍ഷത്തോളമായി മൂന്നു പുരുഷന്മാര്‍ ചേര്‍ന്നു മകളെ ബലാത്സംഗം ചെയ്യുകയാണെന്നും അമ്മ ഇതിനു കൂട്ടുനിന്നെന്നും കാണിച്ച് പിതാവ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. അമ്മയാണ് മൂന്നു പുരുഷന്മാരെയും വീട്ടിലെത്തിച്ചത് എന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here