പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം രാധാകൃഷ്ണനെ നീക്കി; നടപടി വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന്

സഹപ്രവർത്തകയുടെ വീട്ടിൽ കയറി അക്രമം നടത്തിയ എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെൻഡ്‌ ചെയ്‌തു.

രാധാകൃഷ്‌ണന്‍റെ പ്രസ്‌ ക്ലബ്ബ്‌ അംഗത്വവും സസ്‌പെൻഡ്‌ ചെയ്‌തു. നാളെ ചേരുന്ന മാനേജിംഗ് കമ്മിറ്റി തുടർ നടപടി കൈകൊള്ളാനും തീരുമാനിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും എം.രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലായിരുന്നു രാധാകൃഷ്ണനെ സസ്പെന്‍റ് ചെയ്യാനുള്ള തീരുമാനം.

മാനേജിംഗ് കമ്മിറ്റി വിഷയം ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറിയിടെ താൽകാലിക ചുമതലയുള്ള സാബു തോമസ് പറഞ്ഞു.

രാധാകൃഷ്‌ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ നെറ്റ്‌ വർക്‌ ഓഫ്‌ വിമൺ ഇൻ മീഡിയയുടെ നേതൃത്വത്തിൽ വനിതാ മാധ്യമപ്രവർത്തകർ പ്രസ്‌ ക്ലബിലേക്ക് പ്രതിഷേധമാർച്ച്‌ നടത്തിയിരുന്നു.

സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന്‌ തിരുവനന്തപുരം പ്രസ് ക്ലബിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌. നിരവധി പുരുഷ മാധ്യമപ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.

ക്രമിനൽ കേസിൽ അറസ്റ്റ് ചെയ്ത് റിമാന്‍റിൽ ക‍ഴിഞ്ഞ രാധാകൃഷ്ണനെ പ്രസ്ക്ളബിൽ നിന്നും പുറത്താക്കും വരെ സമരം തുടരാനാണ് വനിതാ മാധ്യമ പ്രവർത്തകരുടെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News