ഒറ്റവര്‍ഷംകൊണ്ട് കണ്ണൂര്‍ വിമാനത്താവളം കൈവരിച്ചത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂർ വിമാനത്താവളം ആദ്യ വർഷത്തിൽ തന്നെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം ആവശ്യമുണ്ടോ എന്ന് ചോദിച്ചവരുടെ കണ്ണുതുറപ്പിക്കുന്നതാണ് കണ്ണൂരിന്റെ നേട്ടങ്ങലെന്നും വിമാനത്താവളത്തിന്റ ഒന്നാം വാർഷിക ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിപുലമായ പരിപാടികളോടെയാണ് കണ്ണൂർ വിമാനത്താവളം ഒന്നാം വാർഷികം ആഘോഷിച്ചത്.

മറ്റൊരു വിമാനത്താവളത്തിലും അവകാശപ്പെടാൻ കഴിയാത്ത നേട്ടങ്ങളുമായാണ് കണ്ണൂർ വിമാനത്താവളം ഒന്നാം വാർഷികം ആഘോഷിക്കുന്നത്.

ഉദ്ഘാടന ദിവസം തന്നെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒരു വർഷത്തിനുള്ളിൽ യാത്രചെയ്തത് 14 ലക്ഷത്തോളം പേർ.

കണ്ണൂർ വിമാനത്താവളത്തിൽ നടന്ന ഒന്നാം വാർഷിക ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ കണ്ണൂരിൽ വിമാനത്താവളമെന്ന ആശയം അവതരിപ്പിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ജന്മശതാബ്ദി ദിവസം തന്നെ ഒന്നാം വാർഷികം ആഘോഷിക്കാനായത് ചടങ്ങിന് മാറ്റുകൂട്ടി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്ര അനുമതി ക്കായി ശ്രമം തുടരുകയാണെന്നും വൈകാതെ തന്നെ വിജയം കാണുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയ്ക്ക് സിഐഎസ്എഫ് ഗാർഡ് ഓഫ് ഓണർ നൽകി.അനാഥാലയത്തിലെ കുട്ടികൾക്ക് ആഹ്ലാദ യാത്ര പകർന്നുനൽകിയ വിമാനത്തിൻറെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചു.

വിമാനത്താവളത്തിന് പുറത്ത് സ്ഥാപിച്ച എയർഫോഴ്സ് പ്രദർശന യുദ്ധവിമാനം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ഇൻറർനാഷണൽ ലോഡ്ജ് ടൂറിസം ഇൻഫർമേഷൻ കൗണ്ടർ സൗജന്യ വൈ ഫൈ സേവനം എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു.

മന്ത്രിമാരായ ഇ പി ജയരാജൻ കെ കെ ശൈലജ ടീച്ചർ, കടന്നപ്പള്ളി രാമചന്ദ്രൻ,കിയാൽ എം ‌‍ഡി വി തുളസിദാസ്, സതേൺ എയർ കമാൻന്റ്‌ അമിത് തിവാരി തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here