ഷെയ്ന്‍ നിഗം വിവാദം: അമ്മയും ഫെഫ്ക്കയും ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അമ്മ, ഫെഫ്ക ഭാരവാഹികൾ കൊച്ചിയില്‍ യോഗം ചേർന്നു. അമ്മയും ഫെഫ്ക്കയും ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു.

ഷെയ്ന് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമായിരുന്നെന്നും സര്ക്കാര് തലത്തിലും തെറ്റിദ്ധാരണകള് ഉണ്ടാക്കാന് ഷെയ്ന് ശ്രമിച്ചുവെന്നും സംഘടനകള് വ്യക്തമാക്കി.

ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരുന്ന വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോനും ചർച്ചയിൽ പങ്കെടുത്തു. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പൂര്‍ണ്ണമായും പരിഹരിച്ചിട്ടില്ലെങ്കിലും ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് ശരത് മേനോന്‍ പറഞ്ഞു.

നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജുമായുള്ള പ്രശ്നം ഒത്തു തീര്‍ന്നെങ്കിലും പിന്നീട് വെയില്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം ഇറങ്ങിപ്പോന്നതോടെയാണ് പ്രശ്നം വീണ്ടും വഷളായത്.ഇതെത്തുടര്‍ന്നാണ് ഷെയ്നുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

ഈ സാഹചര്യത്തില്‍ ഷെയ്ന്‍റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ പ്രശ്ന പരിഹാരത്തിനായി രംഗത്തിറങ്ങുകയായിരുന്നു.ക‍ഴിഞ്ഞ ദിവസം ഷെയ്ന്‍റെ വിശദീകരണം കേട്ട അമ്മ ഭാരവാഹികള്‍ ഷെയ്ന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഇന്ന് ഫെഫ്ക്ക ഭാരവാഹികളുമായി കൂടിക്കാ‍ഴ്ച്ച നടത്തുകയായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത വെയിലിന്‍റെ സംവിധായകന്‍ ശരത്ത് മേനോന് പറയാനുള്ളതും സംഘടനാ നേതൃത്വം കേട്ടു.സിനിമ ചിത്രീകരണം പൂർത്തിയാകാൻ ഉള്ള ഡേറ്റ് ചാർട്ട് ഫെഫ്കയ്ക്ക് നൽകിയെന്ന് ചര്‍ച്ചക്കു ശേഷം ശരത് പറഞ്ഞു.

എന്നാല്‍ ഇനിയും ചർച്ചകൾ ആവശ്യമാണെന്നായിരുന്നു ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍റെ പ്രതികരണം.

അതേ സമയം അമ്മ എക്സിക്യൂട്ടീവ് ഉടൻ ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്ന് ഇടവേള ബാബു അറിയിച്ചു.ഷെയ്‌നിനോടും ചര്‍ച്ചയില്‍ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിർമ്മാതാക്കൾ അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താനാണ് നേതൃത്വത്തിന്‍റെ തീരുമാനം.ഈ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News