ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന ചിത്രങ്ങളുമായി ചലച്ചിത്രമേളയുടെ നാലാം ദിനം

രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഇഷ്ടക്, സൈലന്‍സര്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. മത്സര വിഭാഗ – ലോക സിനിമാ ചിത്രങ്ങള്‍ പതിവ് പ്രതീക്ഷ കൈവിട്ടില്ല.

ഒരു പിടി മികച്ച സിനിമകള്‍ തന്നെയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിലും ശ്രദ്ധേയമായത്. ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് മത്സര വിഭാഗത്തിലും ലോക സിനിമാ വിഭാഗത്തിലുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. യാങ് പിങ്ഡാവോയുടെ ചൈനീസ് ചിത്രം മൈ ഡിയര്‍ ഫ്രണ്ട്, സീസര്‍ ഡയാസിന്റെ ഫ്രഞ്ച് ചിത്രം അവര്‍ മതേഴ്‌സ് എന്നീ ചിത്രങ്ങള്‍ മത്സര വിഭാഗത്തിലെ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ കൈയ്യടി നേടി.

24ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിക്കുന്ന ഫെര്‍ണാണ്ടോ സൊളാനസിന്റെ സൗത്തും പ്രക്ഷേകര്‍ക്ക് മുന്നിലെത്തി. ദക്ഷിണ കൊറിയയില്‍ തരംഗമായ സസ്‌പെന്‍സ് ത്രില്ലര്‍ ഡോര്‍ ലോക്ക് മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ ആദ്യ പ്രദര്‍ശനം നടത്തും.

മലയാള സിനിമ ഇന്നില്‍ അനുരാജ് മനോഹറിന്റെ ഇഷ്‌ക്ക്, പ്രിയനന്ദനന്റെ സൈലെന്‍സര്‍, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, സലിം അഹമ്മദിന്റെ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച, ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ മലയാള ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News