അരൂരിലെ ലോഡ്ജില്‍ തീപിടിത്തം; 3 പേര്‍ക്ക് പരിക്ക്

അരൂര്‍ ചന്തിരൂരില്‍ ലോഡ്ജില്‍ തീപിടിത്തം. ഒരു ജീവനക്കാരിയും 2 ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ 3 പേര്‍ക്കു പരിക്ക്. സാരമായി പൊള്ളലേറ്റ ജീവനക്കാരി അരൂര്‍ പള്ളിപ്പാടം വീട്ടില്‍ രാജിയെ(47) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിസാര പൊള്ളലേറ്റ ഇതര സംസ്ഥാന തൊഴിലാളികളെ അരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയോരത്ത് ചന്തിരൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമുള്ള മാധവന്‍ മെമ്മോറിയല്‍ ലോഡ്ജിലായിരുന്നു തിങ്കളാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു തീപിടിത്തം.

അരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ നിലയങ്ങളില്‍ നിന്നു നാല് യൂണിറ്റ് സേന എത്തിയാണ് തീയണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here