
ദില്ലി: ഓണ്‍ലൈന്‍ വഴി കൂടുതലാളുകള്‍ കോണ്ടം വാങ്ങുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ മലപ്പുറവും എറണാകുളവും. പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ പര്‍ച്ചേസിലേക്ക് ആകര്‍ഷിക്കുന്നത് കോണ്ടങ്ങളുടെ വൈവിധ്യങ്ങളും നേരിട്ട് വാങ്ങാനുള്ള മടിയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണ്‍ലൈനില്‍ കോണ്ടത്തിനായുള്ള പത്ത് ഓഡറുകളില്‍ എട്ട് എണ്ണവും മലപ്പുറവും എറണാകുളവും പോലുള്ള ചെറുനഗരങ്ങളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറു നഗരങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് മൂലം ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവുണ്ടായി.
എറണാകുളത്തിനും മലപ്പുറത്തിനും പുറമെ ഇംഫാല്‍, മോഗ, ഐസ്വാള്‍, അഗര്‍ത്തല, ഷില്ലോങ്, ഹിസാര്‍, ഉദയ്പൂര്‍, ഹിസ്സര്‍, കാണ്‍പൂര്‍ തുടങ്ങിവയാണ് കോണ്ടം വാങ്ങാനായി ഓണ്‍ലൈനെ കൂടുതല്‍ ആശ്രയിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here