ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളെ മറികടനാണ് ബില്‍ ലോക്‌സഭ പാസ്സാക്കിയത്. 311 പേര് അനുകൂലിച്ചപ്പോള്‍
80 പേര് ബില്ലിനെ എതിര്‍ത്തു

നാടകീയ രംഗങ്ങളിലൂടെയാണ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും അഭ്യര്‍ധികാലയെത്തിയ മുസ്ലിം ഇതര മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ വോട്ടിലൂടെ മറികടനാണ് ബില്‍ അവതരണനാനുമതി അമിത് ഷാ നേടിയത്. ഇതിന് പിന്നാലെയാണ് ചര്‍ച്ച നടന്നത്.

സിപിഐഎം, കോണ്ഗ്രസ്, എന്‍സിപി, ടിആര്‍എസ്, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ ജെഡിയു, വൈഎസ്ആര്‍സിപി തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചു. ബില്‍ ഭരണഘനാ വിരുദ്ധമാണെന്ന് ആരോപിച്ചു അസദുദ്ദിന്‍ ഒവൈസി ബില്‍ വകിച്ചുകീറി എറിഞ്ഞു.

ബില്‍ ഭരണഘടന വിരുദ്ധവും ഇന്ത്യയെ വീണ്ടും ഈ ബില്ലിലൂടെ വിഭജിക്കുകയാണെന്നും രാജ്യത്തിന്റെ അഗന്ധതയെ തകര്‍ക്കുമെന്നും സിപിഐഎം എംപി എഎം ആരിഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ബില്‍ ഭരണഘടനയുടെ ലംഘനം അല്ലെന്നും അഭയാര്‍ഥികളുടെ സുരക്ഷയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ മറുപടി നല്‍കി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചത് കോണ്ഗ്രസ് ആണ് സ്വതന്ത്ര8തിന് ശേഷമുള്ള വിഭജനത്തെ അന്ന് എന്തുകൊണ്ട് വിഭജനത്തെ കോണ്ഗ്രസ് എതിര്‍ത്തില്ലെന്നും അമിത് ഷാ ചോദ്യം ഉന്നയിച്ചും

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍311 പേര് അനുകൂലിച്ചപ്പോള്‍ 80 പേര് ബില്ലിനെ എതിര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here