നിർഭയ കേസ്; നാല്‌ പ്രതികൾക്കും കൊലക്കയർ ഒരുങ്ങുന്നു

നിർഭയ കേസിലെ നാല്‌ പ്രതികൾക്കും കൊലക്കയർ ഒരുങ്ങുന്നു. 2012 ഡൽഹി കൂട്ടബലാത്സംഗക്കേസിൽ പ്രതികളായ പവൻഗുപ്‌ത, മുകേഷ്‌സിങ്, വിനയ്‌ശർമ, അക്ഷയ്‌ താക്കൂർ എന്നിവരുടെ വധശിക്ഷ ഈ ആഴ്‌ച നടപ്പാക്കിയേക്കും. ഉന്നാവ്‌ സംഭവത്തെതുടർന്ന്‌ രാജ്യമാകെ പ്രതിഷേധം ഉയരുന്ന പശ്‌ചാത്തലത്തിലാണിത്‌.

ശിക്ഷ ഇളവ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതികളിൽ ഒരാളായ വിനയ്‌ശർമ രാഷ്ട്രപതിക്ക്‌ സമർപ്പിച്ച ദയാഹർജി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കൊലക്കയർ നിർമാണം ബിഹാറിലെ ബക്‌സർ സെൻട്രൽ ജയിലിൽ ആരംഭിച്ചു. വധശിക്ഷയ്‌ക്ക്‌ ഉപയോഗിക്കാറുള്ള മനിലാ കയറുകൾ പത്തെണ്ണം ഉണ്ടാക്കാൻ നിർദേശം ലഭിച്ചെന്ന്‌ ജയിൽ അധികൃതർ പറഞ്ഞു.

ഈ മാസം 14നുള്ളിൽ കൊലക്കയറുകൾ നൽകാനാണ്‌ നിർദേശം. 16 അടി നീളമുള്ള ഒരു കയറിന്‌ 150 കിലോഗ്രാം വരെ താങ്ങാനാകും. പാർലമെന്റ്‌ ആക്രമണ കേസിലെ പ്രതി അഫ്‌സൽഗുരുവിനും മുംബൈ ഭീകരാക്രമണക്കേസ്‌ പ്രതി അജ്‌മൽ കസബിനുമുള്ള കൊലക്കയർ ഉണ്ടാക്കിയതും ബക്‌സർ ജയിലിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here