തീരത്തടിയുന്ന കപ്പലുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ; റീ സൈക്ലിംഗ് ഓഫ് ഷിപ്പ് ബിൽ മൗനം പാലിക്കുന്നുവെന്ന് കെ. സോമപ്രസാദ് എം പി

കടൽതീരത്ത് മണ്ണിലുറയുന്ന കപ്പലുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് റീ സൈക്ലിംഗ് ഓഫ് ഷിപ്പ് ബിൽ മൗനം പാലിക്കുന്നുവെന്ന് കെ. സോമപ്രസാദ് എം പി. കൊല്ലം ഇരവിപുരത്ത് കടൽ തീരത്ത് അടിഞ്ഞ ഹൻസിത എന്ന കപ്പൽ മൂലം പ്രദേശവാസികൾക്കും, പരിസ്ഥിതിക്കു മുണ്ടാക്കിയ പ്രത്യാഘാതത്തെ ചൂണ്ടികാട്ടിയാണ് രാജ്യസഭയിൽ എം പി യുടെ ഇടപെടൽ.

രാജ്യ സഭയിൽ ഇന്നവതരിപ്പിച്ച റീസൈക്ലിംഗ് ഓഫ് ഷിപ്പ് ബില്ലിനെ അംഗീകരിച്ച കെ.സോമപ്രസാദ് എം.പി പക്ഷെ ബില്ല് അപൂർണ്ണമാണെന്ന് രാജ്യസഭയിൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു. ഷിപ്പ് യാർഡുകളിൽ മാത്രം കപ്പലുകൾ പൊളിക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങൾ ഉൾപ്പെട്ടതാണ് ബിൽ, എന്നാൽ തീരത്ത് അടിഞ്ഞ് മണ്ണിലുറക്കുന്ന കപ്പലുകൾ പൊളിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങൾ ബില്ലിൽ പറയുന്നില്ലെന്ന് എം പി ചൂണ്ടികാട്ടി.

2016 ൽ കൊല്ലം കാക്കതോപ്പിൽ ഹൻസിത എന്ന മണ്ണുമാന്തി കപ്പൽ അടിഞ്ഞതുമുതൽ പൊളിച്ച് നീക്കുന്നതുവരെ തീരത്തുണ്ടായ പ്രത്യാഘാതങ്ങളെ കെ സോമപ്രസാദ് വിവരിച്ചു. മത്സ്യത്തൊഴിലാളികളുടെ നിരവധി വീടുകൾ തകരുകയും തീരദേശ റോഡ് കടലെടുക്കുകയും ചെയ്തിരുന്നു. തീര നിവാസികളുടെ ആശങ്കയും പ്രതിഷേധം ഉൾപ്പടെ എം.പി രാജ്യസഭയെ ധരിപ്പിച്ചു.

അതേ സമയം അപകടകരമായ വസ്തുക്കൾ കപ്പലിൽ സൂക്ഷിച്ചാൽ മൂന്നു മാസത്തെ തടവ് ശിക്ഷ അപര്യാപ്തമാണെന്നും അത് വർദ്ധിപ്പിക്കണമെന്നും, തൊഴിലാളികളുടെ കൂലി വ്യവസ്ഥ ചെയ്യണമെന്നും കെ സോമപ്രസാദ് എം.പി ആവശ്യപ്പെട്ടു.

Attachments area

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here