മജിസ്ട്രേട്ടിനെതിരെയുള്ള കയ്യേറ്റശ്രമം; മാപ്പ് പറഞ്ഞ് ബാർ അസ്സേസിയേഷൻ

വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേട്ടിനെതിരെയുള്ള കയ്യേറ്റശ്രമത്തിൽ മാപ്പ് പറഞ്ഞ് ബാർ അസ്സേസിയേഷൻ.ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ദീപ മോഹനന്‍റെ ജോലി തടസ്സപ്പെടുത്തുകയും പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വഞ്ചിയൂര്‍ ബാര്‍ അസോസിയേഷൻ മാപ്പ് പറഞ്ഞ് സെഷന്‍സ് ജഡ്ജിക്ക് കത്ത് നല്‍കിയത്.മജിസ്ട്രേറ്റിന്‍റെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാക്കേസെടുത്തതോടെയാണ് അസ്സോസിയേഷന്‍റെ മാപ്പ് പറച്ചില്‍.

നവംബർ 27ന് വാഹനാപകടക്കേസിൽ പ്രതിയുടെ ജാമ്യം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ദീപ മോഹനൻ റദ്ദാക്കിയതിനെതുടർന്നാണ് വഞ്ചിയൂർക്കോടതിയിലെ വക്കീലന്മാർ മജിസ്ട്രേട്ടിനെതിരെ കൈയ്യേറ്റം ശ്രമം നടത്തിയത്.സംഭവത്തിൽ 12 അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

തുടർന്നാണ് വഞ്ചിയൂർ ബാർ അസ്സോസിയേഷൻ ഇന്ന് മപ്പ് പറഞ്ഞ് രംഗത്തെത്തിയത്.മജിസ്ട്രേട്ട് ദീപ മോഹനനെ ഫോണിൽ വിളിച്ച് മാപ്പ് പറ്യുകയും സെഷൻ ജഡ്ജിക്ക് മാപ്പ് എ‍ഴുതി നൽകുകയും ചെയ്തു.ദൗർഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് കത്തിൽ പറയുന്നു.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ പരാതിയിൽ ബാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയപ്രകാശ് എന്നിവരടക്കമുള്ളവർക്കെതിരെയാണു അന്ന് കേസെടുത്തിരുന്നത്. മജിസ്ട്രേട്ടിനെ തടഞ്ഞു, ജോലി തടസ്സപ്പെടുത്തി, കോടതിയിലും ചേംബറിലും പ്രതിഷേധിച്ചു എന്നിവയാണു കുറ്റങ്ങൾ.

അഭിഭാഷകർ നടത്തിയ അതിരുവിട്ട പ്രതിഷേധത്തെക്കുറിച്ച് ദീപ മോഹനൻ അന്നുതന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു റിപ്പോർട്ട് നൽകിയിരുന്നു. സിജെഎമ്മിന്റെ റിപ്പോർട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു.എന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ ബാർ അസോസിയേഷൻ ഇന്ന് മാപ്പ് പറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News