ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 4 പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 4 പ്രതികള്‍ അറസ്റ്റില്‍. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. അമ്മാവന്റെ വീട്ടില്‍ നിന്നും മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ച പ്രതികള്‍ യുവതിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് യുവതി ഇനിയും മുക്തമായിട്ടില്ല. കൂട്ട ബലാത്സംഗത്തിന് ഇരയായതായി ഇന്നലെയാണ് യുവതി വീട്ടുകാരെ അറിയിച്ചത്.

സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്‌ചേന്ദ് ധ്രുവ്, സീതാറാം പട്ടേല്‍, മായാറാം, ആനന്ദ് പട്ടേല്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് 19 നും 20നുമിടയിലാണ് പ്രായം.

മധ്യപ്രദേശില്‍ നിന്നും രാജ്‌നന്ദ്ഗാവില്‍ നിന്നുമായാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here