ഏറ്റുമുട്ടൽ കൊല’ അന്വേഷിക്കാക്കാൻ പ്രത്യേക 8 അംഗ സംഘം

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ ചുട്ടുകൊന്ന കേസിലെ പ്രതികളെ സൈബരാബാദ്‌ പൊലീസ്‌ വെടിവച്ചുകൊന്ന സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു.

രച്ചക്കൊണ്ട പൊലീസ്‌ കമീഷണർ മഹേഷ്‌ ഭഗവത്‌ ആയിരിക്കും എട്ടുപേരടങ്ങുന്ന അന്വേഷണസംഘത്തിന്റെ തലവൻ.

തെലങ്കാന ചീഫ്‌ സെക്രട്ടറി എസ്‌ കെ ജോഷി ഇതുസംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചു. വനപർത്തി എസ്‌ പി അപൂർവ റാവു, മഞ്ചേരിയൽ ഡിസിപി ഉദയ്‌കുമാർ റെഡ്ഡി, രച്ചക്കൊണ്ട അഡീഷണൽ ഡിസിപി സുരേന്ദർ റെഡ്ഡി, സംഗറെഡ്ഡി ഡിഎസ്‌പി ശ്രീധർ റെഡ്ഡി, കോറാതല സിഐ രാജശേഖർ രാജു, സംഗറെഡ്ഡി ഇൻസ്‌പെക്ടർ വേണുഗോപാൽ റെഡ്ഡി എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News