തോപ്പിൽ ഭാസി പുരസ്ക്കാരം മനോജ് നാരായണന്

തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ തോപ്പിൽ ഭാസി പുരസ്ക്കാരം വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പുരസ്ക്കാര ജേതാവ് മനോജ് നാരായണൻ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

മനുഷ്യാവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി വേദികൾ ഒരുക്കിയ ആളാണ് തോപ്പിൽ ഭാസിയെന്നും അവസാനശ്വാസം വരെ നാടകവേദിക്ക് സംഭാവന നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കാനം പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News