ഉദയംപേരൂരിലെ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവും കാമുകിയും അറസ്റ്റിൽ

വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ പ്രേംകുമാറും വിദ്യയുമായെത്തിയിരുന്നു.
റിസോർട്ടിൽ വച്ച് ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം പ്രേംകുമാർ വിദ്യയുടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് പ്രേംകുമാറും സുനിതയും ചേർന്ന് വിദ്യയുടെ മൃതദേഹം തമിഴ്നാട്ടിലെ തിരുനൽവേലിയിൽ മറവ് ചെയ്യുകയായിരുന്നു. പൊലീസിന്റെ കണ്ണില് പൊടിയിടാനായി വിദ്യയുടെ ഫോണ്‍
ദീർഘദൂര ട്രെയിനിൽ ഉപേക്ഷിക്കുകയും ചെയ്തു.

തുടർന്ന് സംശയം ഉണ്ടാകാതിരിക്കാനായി ഭാര്യയെ കാണാതായെന്ന് പ്രേംകുമാർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പ്രതികളെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News