പൗരത്വനിയമ ഭേദഗതി ബിൽ; പ്രതിഷേധം ശക്തമാകുന്നു; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബന്ദ്‌

പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധം. അസമിൽ പ്രതിഷേധക്കാർ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദിനെ തുടർന്ന്‌ തിങ്കളാഴ്‌ച മിക്ക ജില്ലയിലും കടകൾ അടഞ്ഞുകിടന്നു. ഗതാഗതവും മുടങ്ങി.

റോഡിൽ ടയറുകൾ കത്തിച്ച പ്രതിഷേധക്കാരെ പൊലീസ്‌ അറസ്‌റ്റുചെയ്‌ത്‌ നീക്കി. ഗൊലഘട്ടിൽ ഉടുപ്പിടാതെ പ്രതിഷേധപ്രകടനം നടത്തിയവർക്കുനേരെ പൊലീസ്‌ ലാത്തിവീശി. വിവിധ നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നു.

നോർത്ത്‌ ഈസ്‌റ്റ്‌ സ്‌റ്റുഡന്റ്‌സ്‌ ഓർഗനൈസേഷൻ (എൻഇഎസ്‌ഒ) ചൊവ്വാഴ്‌ച 11 മണിക്കൂർ പൊതുപണിമുടക്ക്‌ പ്രഖ്യാപിച്ചു. മറ്റ്‌ 16 സംഘടനകളുടെ നേതൃത്വത്തിൽ 12 മണിക്കൂർ പണിമുടക്കും നടക്കും. ത്രിപുരയിൽ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്‌ടിയും പ്രതിഷേധത്തിലാണ്‌.

അസമിലെ എഐയുഡിഎഫിന്റെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിച്ചു. ആൾ അസം സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ ശക്തമായ പ്രക്ഷോഭത്തിലാണ്‌. ഞായറാഴ്‌ച രണ്ടിടത്ത്‌ മുഖ്യമന്ത്രി സർബാനന്ദ സോനോവാലിനെ കരിങ്കൊടി കാട്ടി. ഗുഹാവത്തി, തെസ്‌പുർ, കോട്ടൺ സർവകലാശാലകളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News