
അയോധ്യാ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാൽപത് സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരും വിദ്യാഭ്യാസ വിദഗ്ധരും സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേനയാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.
ഭരണഘടനാ ധാർമികത, മതേതരത്വം, നിയമവാഴ്ച എന്നിവയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സുപ്രീംകോടതി ഫുൾ ബെഞ്ച് വാദം കേൾക്കണമെന്നാണ് ആവശ്യം.
അതേസമയം, അയോധ്യയിൽ മസ്ജിദ് നിർമിക്കാൻ അഞ്ചേക്കർ സ്ഥലം അനുവദിക്കണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭയും കോടതിയെ സമീപിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here