പോളാര്‍ എക്‌സ്‌പെഡീഷനിലേക്ക് മൂന്നാമതും മലയാളിയെത്തുമോ?

സോഷ്യല്‍ മീഡിയാ ട്രാവല്‍ ഗ്രൂപ്പുകളിലും സാഹസിക സഞ്ചാരികള്‍ക്കിടയിലും ഒട്ടേറെ ചര്‍ച്ചയായ വോട്ടിംഗ് ക്യാപയിന്‍ അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി. ഫിയന്‍രാവന്‍ പോളാര്‍ എക്‌സ്‌പെഡീഷനെന്ന ലോകത്തിലെ തന്നെ അതിസാഹസിക യാത്രക്കായുള്ള വേള്‍ഡ് കാറ്റഗറി തെരെഞ്ഞെടുപ്പില്‍ ഒരാള്‍ക്കാണ് അവസരം ലഭിക്കുക. ആകെ 22 പേരാണ് യാത്രയിലുണ്ടാവുക.

11 കാറ്റഗറികളില്‍ ഓണ്‍ലൈന്‍ തെരെഞ്ഞെടുപ്പും ബാക്കിയുള്ളവരെ ജൂറി തെരെഞ്ഞെടുക്കുകയും ചെയ്യും. വേള്‍ഡ് കാറ്റഗറിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും മലയാളികളായിരുന്നു ഒന്നാമത്. നിയോഗ് കൃഷ്ണയും ബാബുവും. ഇത്തവണ മലയാളികളുള്‍പ്പെടെ നിരവധിപേര്‍ ഈ ഓണ്‍ലൈന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ പ്രതിനിധിയാവാന്‍ ഗീതു മോഹന്‍ ദാസ് ഉള്‍പ്പെടെ മലയാളികളും വോട്ടുതേടുന്നു. ഇന്ത്യയുള്‍പ്പെടുന്ന 60 രാജ്യങ്ങളുള്‍പ്പെടുന്ന കാറ്റഗറിയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തിനായി ചൂടേറിയ വോട്ടെടുപ്പാണ് നടക്കുന്നത്. വേള്‍ഡ് കാറ്റഗറിയില്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്നത് അവസാനഘട്ടത്തില്‍ അഷറഫ് എക്‌സെല്‍ എന്ന ട്രാവല്‍ വ്‌ലോഗറും തെലങ്കാന സ്വദേശി ജയരാജ് ഗെഡെലയുമാണ്. മണിക്കൂറുകള്‍ ശേഷിക്കെ 2020 ല്‍ കാറ്റഗറിയില്‍ നിന്ന് ആര് പോളാറില്‍ എത്തുമെന്ന് നിര്‍ണ്ണയിക്കുന്ന വോട്ടിഗ് ആവേശാന്ത്യത്തിലേക്ക് കടക്കുകയാണ്.

പോളാര്‍ എക്‌സ്‌പെഡീഷന്‍

സ്‌കാന്റിനേവിയന്‍ ആര്‍ട്ടിക് സര്‍ക്കിളില്‍ മൈനസ് 30 മുതല്‍ 40 വരെ താഴ്ന്ന താപനിലയില്‍
300 കിലോമീറ്റര്‍ സാഹസിക യാത്രയാണ് ഫിയന്‍ രാവന്‍ പോളാര്‍ എല്‍സ്‌പെഡീഷന്‍. അടിമുടി സാഹസിക യാത്രക്ക് മുന്‍പായി പ്രത്യേക പരിശീലനവുമൊക്കെയുണ്ട്.നായ്ക്കള്‍ വലിക്കുന്ന വണ്ടിയില്‍ മഞ്ഞുപാളികളില്‍ തെന്നിത്തെന്നി പോകുന്ന യാത്ര സാഹസിക സഞ്ചാരികളെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എല്ലാവര്‍ഷവും ഇതിനായി കാത്തിരിക്കുന്നവരും നിരവധി. ഫിയല്‍രാവന്‍ എന്ന സ്വീഡിഷ് കമ്പനിയുടെ സ്ഥാപകന്‍ ആക്കെ നോര്‍ദ്ദിന്‍ ആണ് 1997 ല്‍ യാത്രാ പരിപാടിക്ക് തുടക്കമിട്ടത്. അലാസ്‌കന്‍ മേഖലയിലെ ഡോഗ് സ്ലെഡ് ഡ്രൈവേഴ്‌സിന്റെ സാഹസിക മത്സരമാണ് പോളാര്‍ എക്‌സ്‌പെഡീഷന്റെ പ്രചോദനം.

ക്യാപയിന്‍ വിവാദം

പോളാര്‍ എക്‌സ്‌പെഡീഷന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ അതിന് വലിയ പ്രചാരമില്ലായിരുന്നുവെങ്കിലും ഇപ്പോഴങ്ങനെയല്ല.വലിയ തയ്യാറെടുപ്പുകള്‍ ഇതിനായി സാഹസിക സഞ്ചാരികള്‍ നടത്തുന്നു.ഓണ്‍ ലൈന്‍ വോട്ടിംഗ് പ്രധാനമായതിനാല്‍ യൂടൂബ് ഫേസ്ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പൊരിഞ്ഞ പ്രചാരണമാണ് നടക്കുന്നത്.

ഇതിനിടെ തെലങ്കാന സ്വദേശിക്ക് ഫേസ്ബുക്കിലെ ഭീമന്‍ ഗ്രൂപ്പുകളിലൊന്നായ ജി എന്‍ പി സി പിന്തുണ നല്‍കിയത് വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഓണ്‍ ലൈന്‍ ഓഫ് ലൈന്‍ ക്യാപയിനുകളില്‍ ഇതിനെതിരെയും അനുകൂലിച്ചും വാദങ്ങള്‍ നടന്നു.മലയാളിക്ക് ജി എന്‍ പി സി പിന്തുണ നല്‍കാത്തത് സംബന്ധിച്ചാണ് വിവാദമുണ്ടായത്.

ഏതായാലും യാത്രകളെ ഗൗരവമായി കാണുന്നവര്‍ വിവാദങ്ങള്‍ കാര്യമാക്കിയിട്ടില്ല.ആരോഗ്യകരമായ മത്സരങ്ങളില്‍ മറ്റ് താല്‍പര്യങ്ങള്‍ കടന്നുകയറുന്നതിനെ വിമര്‍ശ്ശിച്ച് നിരവധിപേര്‍ യൂട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രാ സ്‌നേഹികള്‍ മറ്റൊരു പോളാര്‍ സാഹസിക യാത്രാ ദൃശ്യങ്ങള്‍ കാത്തിരിക്കുകയാണ്.അതൊരു മലയാളിയാണെങ്കില്‍ സന്തോഷം എന്നാണവര്‍ പറയുന്നത്.

വോട്ട്‌ ഇവിടെ രേഖപ്പെടുത്താം: https://polar.fjallraven.com/apply-for-polar/entries/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here