വെനസ്വെലന്‍ ചലചിത്രമേളയില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ബ്രിട്ടീഷ് ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രം ‘പായ്’

പ്രധാനമായും യുകെയില്‍ ചിത്രീകരിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രം ‘പായ്’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ശ്രദ്ധേയമാവുന്നു.

അഭിനേത്രിയായ ശ്രീലജ മുകുന്ദകുമാരന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വെനസ്വേലയിലെ അന്താരാഷ്ട്ര ചലചിത്രമേളയില്‍ അഞ്ച് അവാര്‍ഡുകളാണ് പായ് നേടിയത്.

മികച്ച സ്വതന്ത്ര ചിത്രം, മികച്ച നടി ശ്രീലജ മുകുന്ദകുമാരനും , മികച്ച പശ്ചാത്തല സംഗീതത്തിന് സാമുവല്‍ എബി , മികച്ച വനിതാ സംവിധായിക ശ്രീലജ മുകുന്ദകുമാരന്‍ , ഛായഗ്രഹണം യുഎ വാങ് / വിപിന്‍ പുതിയങ്കം എന്നീ പ്രത്യേക പുരസ്‌കാരങ്ങളാണ് വെനസ്വേലന്‍ ചലചിത്രമേളയില്‍ പായ് നേടിയത്.

പായ്എന്ന ഫീച്ചര്‍ സിനിമയില്‍ ഗാനങ്ങള്‍ ചെയ്തിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ആലപ്പുഴ സ്വദേശിനിയായ ശിവപാര്‍വതി ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here