ലോക് താന്ത്രിക് ജനതാദളുമായി ലയിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റിയുടെ പച്ചക്കൊടി

എം പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളുമായി ലയിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റിയുടെ പച്ചക്കൊടി. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സി കെ നാണുവും പറഞ്ഞു. ലയന നിര്‍ദേശം എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് സ്വാഗതം ചെയ്തു.

തിരുവനന്തപുരത്തു ചേര്‍ന്ന ജനതാദള്‍ എസ് സംസ്ഥാന സമിതിയാണ് ലയനത്തിന് അനുകൂല നിലപാടെടുത്തത്. എല്‍ജെഡിയില്‍ ജെഡിഎസ് ലയിക്കുമോ ജെഡിഎസ് എല്‍ജെഡിയില്‍ ലയിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും, ലയന തീരുമാനവുമായി മുന്നോട്ടു പോകാനാണ് ജനതാദള്‍ എസ് തീരുമാനിച്ചത്. ജനതാദള്‍ എസില്‍, ലോക താന്ത്രിക് ജനതാദള്‍ ലയിക്കട്ടെ എന്ന ആഗ്രഹം ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സി കെ നാണു പ്രകടിപ്പിച്ചു.

ജെഡിഎസ് – എല്‍ജെഡി ലയനത്തിന് തടസമില്ലെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കി. വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ലയന നിര്‍ദേശം എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് സ്വാഗതം ചെയ്തു.

എം വി ശ്രേയംസ് കുമാര്‍, ഷെയ്ഖ് പി ഹാരിസ്, കെ പി മോഹനന്‍ , വര്‍ഗീസ് ജോര്‍ജ് എന്നിവരടങ്ങിയ സമിതിയെ ലയന കാര്യങ്ങള്‍ പരിശോധിക്കാന്‍ എല്‍ജെഡി ചുമതലപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel