ജിസിസി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു; ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണം മെച്ചപ്പെടുത്തും

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണം മെച്ചപ്പെടുത്തുന്നതിന് മുഖ്യ പരിഗണന നല്‍കുന്ന ജിസിസി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു. ഗള്‍ഫ് മേഖലയിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും.

നാല്‍പതാമത് സുപ്രീം കൗണ്‍സില്‍ ജി സി സി ഉച്ചകോടിയാണ് റിയാദില്‍ ആരംഭിച്ചത്. ജി സി സി രാഷ്ട്രത്തലവന്‍മാരും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് നടക്കുന്നത്.

രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, സാമ്പത്തികം, സാമൂഹിക മേഖലകളിലെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം, സമന്വയത്തിന്റെ പാത മെച്ചപ്പെടുത്തുന്നതിനുളള വിവിധ വിഷയങ്ങള്‍ തുടങ്ങി സുപ്രധാന കാര്യങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുള്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞു.

പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍, മേഖലയിലെ സുരക്ഷാ അവസ്ഥകള്‍, ജിസിസി രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുളള പ്രത്യാഘാതങ്ങള്‍ എന്നിവ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യെമനിലെ ആഭ്യന്തര സംഘര്‍ഷം, ഗള്‍ഫ് നാടുകളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ എന്നിവയും ജി സി സി ഉച്ചകോടി ചര്‍ച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News