പാലക്കാട് വാണിയംകുളത്ത് ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിയെ അബദ്ധത്തില്‍ സ്‌കൂളില്‍ പൂട്ടിയിട്ടു

പാലക്കാട് വാണിയംകുളത്ത് സ്‌കൂളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുകെജി വിദ്യാര്‍ത്ഥിയെ അബദ്ധത്തില്‍ സ്‌കൂളില്‍ പൂട്ടിയിട്ടു. കുട്ടിയെ കാണാതെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

പത്തംകുളം എഎംഎല്‍പി സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ടപ്പോള്‍ ക്ലാസ് മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യു കെ ജി വിദ്യാര്‍ത്ഥി. ഇത് ശ്രദ്ധിക്കാതെ സ്‌ക്കൂള്‍ അടച്ചുപൂട്ടി അധ്യാപകരുള്‍പ്പെടെ പോവുകയായിരുന്നു.

പതിവായെത്തുന്ന സ്‌കൂള്‍ വാഹനത്തില്‍ കുട്ടിയെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് അടച്ചിട്ട ക്ലാസ് മുറിയില്‍ കുട്ടിയെ കണ്ടെത്തിയത്. വലിയ തെറ്റാണ് സംഭവിച്ചതെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രധാനാധ്യാപിക സുഹറ പറഞ്ഞു.

സ്‌കൂളധികൃതര്‍ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഒറ്റപ്പാലം പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധികൃതരും സ്ഥലത്തെത്തി വിവരം ശേഖരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here