ത്രിപുരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്; പൗരത്വ ഭേദഗതിബില്ലിനെതിരെ പ്രതിഷേധം ശക്തം

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ത്രിപുര സര്‍ക്കാര്‍. 48 മണിക്കൂറാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും എസ്എംഎസുകള്‍ വഴിയും കലാപത്തിനുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വാദം.

ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ത്രിപുരയില്‍ ഉയരുന്നത്. ആദിവാസി സംഘടനകള്‍ സംസ്ഥാനവ്യാപകമായി ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളും ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. മറ്റ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതേ സ്ഥിതിതന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel