ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തില്‍ മികച്ച അഭിപ്രായം നേടി മത്സരവിഭാഗ ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തില്‍ മത്സരവിഭാഗ ചിത്രങ്ങളാണ് ഏറെ കൈയ്യടി നേടിയത്. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങള്‍, അവസാന പ്രദര്‍ശനവും നിറ സദസ്സില്‍ നടത്തിയ ചിത്രങ്ങള്‍ എന്നിവ മത്സര വിഭാഗത്തിന്റെ മികവ് കാട്ടി. ഗോവന്‍ മേളയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ മലയാള ചിത്രം ജെല്ലിക്കെട്ടും മികച്ച അഭിപ്രായം നേടി.

മത്സര വിഭാഗ ചിത്രങ്ങള്‍ പ്രക്ഷക മനം കീഴടക്കിയ ദിനമായിരുന്നു മേളയുടെ അഞ്ചാം ദിനം. ഗോവന്‍ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരിക്ക് നേടിക്കൊടുത്ത ജെല്ലിക്കെട്ട് നിറ സദസ്സിലായിരുന്നു കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയത്.

ഹിലാല്‍ ബെദാറോവിന്റെ വെന്‍ ദ പെര്‍സിമ്മണ്‍സ് ഗ്രൂ, ബോറിസ് ലോജ്‌കൈന്റെ കാമില്‍ എന്നിവയും മത്സര വിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തില്‍ മികച്ച അഭിപ്രായം നേടി. അതെസമയം മത്സരവിഭാഗത്തില്‍ അവസാന പ്രദര്‍ശനം നടത്തിയ ബ്രറ്റ് മൈക്കളിന്റെ ഫിലാസ് ചൈല്‍ഡ്, അലന്‍ ഡെബേര്‍ട്ടന്റെ പാക്കറെറ്റ് എന്നീ ചിത്രങ്ങളും നിറ സദസ്സിലാണ് പ്രദര്‍ശനം നടത്തിയത് എന്നത് ചിത്രങ്ങളുടെ മികവ് കാട്ടിത്തരുന്നു.

ആകെ ഒന്‍പത് ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിച്ചത്. മേള ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിക്കുന്ന ഫെര്‍ണാണ്ടോ സോളാനസിന്റെ നാലുമണിക്കൂര്‍ ദൈഘ്യമുള്ള ചിത്രം അവര്‍ ഓഫ് ദി ഫര്‍നസിന്റെ ആദ്യ ഭാഗവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News