പ്രക്യതി ദുരന്തങ്ങളെ നേരിടാന്‍ ദുരന്ത പ്രതിരോധ സേന നിലവില്‍ വന്നു

പ്രക്യതി ദുരന്തങ്ങളെ നേരിടാന്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ദുരന്ത പ്രതിരോധ സേന നിലവില്‍ വന്നു. ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലെ 124 ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. കേരള സിവില്‍ ഡിഫന്‍സ് രൂപീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .

പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഫയര്‍ ആന്റ് റെസ്‌ക്യ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ജനകീയ പ്രതിരോധ സേന രൂപീകരിച്ചത് .കേരളത്തിലെ 124 ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക.

സംസ്ഥാനത്ത് 6200 പേരെയാണു ആദ്യഘട്ടമായി നിശ്ചയിക്കുന്നത്. സ്ത്രീകള്‍, ഡോക്ടറന്‍മാര്‍ ,എഞ്ചീനിയറന്‍മാര്‍ തുടങ്ങിയ പൊഫഷണല്‍സ് കൂടി ഉള്‍പ്പെട്ടതാവും സിവില്‍ ഡിഫന്‍സ്. സിവില്‍ ഡിഫന്‍സ് രൂപീകരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു

ഗ്യാസ് ലീക്ക് ഉണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷ മുന്നറിപ്പുകളെ സംബന്ധിച്ച് ഫെയസ്ബുക്കില്‍ ഫയര്‍ ഫോഴ്‌സ് ഏഴുതിയ കുറിപ്പ് വായിച്ച് അഞ്ചംഗ കുടുംബത്തെ രക്ഷപ്പെടുത്തിയ അഞ്ചാം ക്ലാസുകാരന്‍ അഖിലിനെ ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ സദസിന് പരിചയപ്പെടുത്തി. മുഖ്യമന്ത്രി അഖിലിനെ അടുത്തേക്ക് വിളിച്ച് ആദരിച്ചു

പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.

എം എല്‍ എ വി എസ് ശിവകുമാര്‍ , മേയര്‍ കെ.ശ്രീകുമാര്‍ , മുന്‍ ഫയര്‍ഫോഴ്‌സ് മേധാവിയും ഡിജിപിയുമായ ലോക് നാഥ് ബെഹറ , ടോമിന്‍ തച്ചങ്കരി ,എന്നിവര്‍ സന്നിഹിതരായി .ഫയര്‍ ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ സ്വാഗതം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News