രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ 63 സിനിമകള്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് 63 സിനിമകള്‍.

ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ ബോങ് ജൂണ്‍ ഹോയുടെ പാരസൈറ്റ്, മറിയം ട്യുസാമിയുടെ ആദം എന്നീ ചിത്രങ്ങൾ ഉള്‍പ്പെടെ 38 സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുക.

മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രം ലിഹാഫയുടെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാവും. ഇതുള്‍പ്പടെ ഏഴ് മത്സര ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇന്നുള്ളത്. ലോകസിനിമ വിഭാഗത്തില്‍ 34 സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News