മനുഷ്യാവകാശ ലംഘനം; കാരായി രാജനും ചന്ദ്രശേഖരനും വേണ്ടി നീതി യാത്ര നടത്തി നാട്ടുകാർ

മനുഷ്യാവകാശ ലംഘനം നേരിടുന്ന കാരായി രാജനും ചന്ദ്രശേഖരനും വേണ്ടി ലോക മനുഷ്യാവകാശ ദിനത്തിൽ നാട്ടുകാരുടെ നീതി യാത്ര.കാരായിമാർക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല കൊളുത്തി.തലശേരി മേഖലയിൽ പര്യടനം നടത്തിയ നീതി യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

കാരായി രാജനും ചന്ദ്രശേഖരനും നേരിടുന്ന സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ യാണ് ലോക മനുഷ്യാവകാശ ദിനത്തിൽ ജന്മനാട് പ്രതിഷേധിച്ചത്.നിരപരാധികളെന്ന് തെളിഞ്ഞിട്ടും നാടുകടത്തപ്പെട്ട്‌ കഴിയുന്ന നാടിൻറെ പ്രിയ നേതാക്കൾക്ക് ഐക്യദാർഢ്യവുമായി നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി.

കാരായിമാരുടെ നാടായ സി എച്ച് നഗറിൽ നിന്ന് ആരംഭിച്ച നീതി യാത്ര തലശ്ശേരി നഗരം ചുറ്റി കതിരൂരിൽ സമാപിച്ചു. 2715 ദിവസങ്ങളായി നാടുകടത്തപ്പെട്ട കഴിയുന്ന നേതാക്കൾക്ക് നീതി തേടി 2715 ദീപങ്ങൾ തെളിയിച്ചു. കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും മനുഷ്യാവകാശം സംരക്ഷിക്കണമെന്നാണ് നാടിന്റെ ആവശ്യം.

ഫസിലിന്റെ വധത്തിന് പിന്നിൽ തങ്ങളാണെന്ന് ആർഎസ്എസുകാർ തന്നെ കുറ്റസമ്മതം നടത്തിയിട്ടും കേസിൽ പുനന്വേഷണം നടത്താൻ ഇതുവരെ സിബിഐ തയ്യാറായിട്ടില്ല. ജാമ്യവ്യവസ്ഥയിൽ ഇളവ് പോലും നൽകാതെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട്‌ കഴിയുകയാണ് കാരായി രാജനും ചന്ദ്രശേഖരനും. ഇവരുടെ മനുഷ്യാവകാശം ആര് സംരക്ഷിക്കും എന്നാണ് ലോക മനുഷ്യാവകാശ ദിനത്തിൽ നാട് ഉന്നയിക്കുന്ന ചോദ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here