ഭാരതരത്ന ബഹുമതി നേടിയ വിശ്വ പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ഡോ. സി എന്‍ ആര്‍ റാവുവിന് കേരള സര്‍വ്വകലാശാലയുടെ ആദരം. ശാസ്ത്രലോകത്തെ അതുല്യപ്രതിഭയായ സിഎന്‍ആര്‍ റാവുവിന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡോക്ടര്‍ ഒാഫ് സയന്‍സ് ബിരുദം നല്‍കി .

ശാസ്ത്രലോകത്ത് സിഎന്‍ആര്‍ റാവുവിന്‍റെ സംഭാവനകള്‍ അതുല്യമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ബിരുദദാന ചടങ്ങ് ഉത്ഘാടനം ചെയ്ത് കൊണ്ടു പറഞ്ഞു. ബിരുദധാരികളുടെ എണ്ണത്തിലല്ല ഗുണമുളള ബിരുദധാരികളെ സൃഷ്ടിക്കാനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടതെന്ന് സിഎന്‍ആര്‍ റാവു മറുപടി പ്രസംഗം നടത്തി.

ഉന്നത വിഭ്യാഭാസ മന്ത്രി കെടി ജലീല്‍, വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ വിപി മഹാദേവന്‍പിളള , പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ.പിപി അജയകുമാര്‍, രജിസ്ട്രാര്‍ ഡോ.സിആര്‍ പ്രസാദ് ഗവേഷക വിദ്യാര്‍ത്ഥികള്‍ , സര്‍വ്വകലാശാല ജീവന്‍ക്കാര്‍ എന്നീവര്‍ ചടങ്ങില്‍ പങ്കാളികളായി.