സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്‍റെ സംസ്കാരം, കല, ഭാഷ എന്നീവ ലോകത്തെമ്പാടും ഉളള മലയാളികള്‍ക്ക് മുന്നിലെത്തിക്കുകയാണ് റേഡിയോയുടെ ലക്ഷ്യം.

വിനോദവും വിജ്ഞാനവും ഇടകലര്‍ത്തിയ റേഡിയോ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. സര്‍ക്കാര്‍ ധനസഹായ പദ്ധതികളുടെ പുതിയ പതിപ്പിന്‍റെ വിതരണോല്‍ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ന്യൂസ് പോര്‍ട്ടലിന്‍റെ ഉത്ഘാടനം കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. എംഎല്‍ വികെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു മേയര്‍ കെ ശ്രീകുമാര്‍, പിആര്‍ഡി സെക്രട്ടറി പി.വേണുഗോപാല്‍ ഡയറക്ടര്‍ യുവി ജോസ്, ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ് ചിത്ര എന്നീവര്‍ പങ്കെടുത്തു.