പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധവുമായി ഉണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകരും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഉണ്ട സിനിമ ടീം. ഐഎഫ്എഫ്കെയില്‍ ഉണ്ടയുടെ ആദ്യ പ്രദശനത്തിന് ശേഷമായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രതിഷേധം.

സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത് ഹര്‍ഷദ് തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. RejectCAB, BoycottNRC എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും സിനിമ അണിയറ പ്രവര്‍ത്തകരുടെ പ്രതിഷേധം.

കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ ദേശീയ പൗരത്വ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാസാക്കിയത്. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. നേരത്തെ വിവിധ എംപിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here