
നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി. ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ കഴിയില്ലെന്ന് കോടതി.
ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും വിദഗ്ദരെ കൊണ്ട് പരിശോധിക്കാമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടിയെ അക്രമിക്കുന്ന പ്രധാന ദൃശ്യമൊഴികെ മറ്റുചില തെളിവുകള്‍ ലഭ്യമാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
പ്രതിഭാഗത്തിന്റെ പ്രാരംഭ വാദം ആരംഭിച്ചു. വാദം ഇന്ന് പൂര്‍ത്തിയാവുകയാണെങ്കില്‍ കുറ്റം ചുമത്തുന്ന നടപടിയുള്‍പ്പെടെ ഇന്ന് ഉണ്ടാവാന്‍ സാധ്യതയുണ്ട്.
ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദനെ ഏര്‍പ്പാക്കിയോ എന്ന് കോടതി ചോദിക്കുകയുണ്ടായി. നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ എടുത്ത നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here