
പാറ്റ്‍ന: ബിഹാറിലെ ബേഠിയയില്‍ കാമുകന്‍ തീകൊളുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. ഇന്നലെയാണ് ഒരുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകന്‍ തീകൊളുത്തിയത്.
എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബേഠിയയിലെ ഒരു ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പാറ്റ്‍നയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം.
വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടിയെ യുവാവ് ദുരൂപയോഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ യുവാവ് പദ്ധതിയിട്ടു.
പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‍ക്കാണെന്ന് അറിഞ്ഞ പ്രതി സുഹൃത്തുക്കളുമായെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്നലെ തന്നെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here