കുണ്ടറയിൽ സുഹൃത്തിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതി കസ്റ്റഡിയിൽ

കൊല്ലം കുണ്ടറയിൽ സുഹൃത്തായ യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. പ്രതി പോലീസ് കസ്റ്റഡിയിൽ. പുനക്കുന്നൂർ സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ അനീഷാണ് പിടിയിലായത്.

ഇന്നു രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് ഷൈലയുടെ വീടിനു മുന്നിലിട്ട് അയൽവാസിയായ അനീഷ് ഷൈലയുടെ കഴുത്തിൽ കുത്തുകയായിരുന്നു ഷൈലയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കൾ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ പോലീസ് അനീഷിനെ കസ്റ്റഡിയിലെടുത്തു.

അടുത്തകാലത്ത് വാടകക്ക് താമസമാക്കിയ കുടുംബവുമായി ഷൈല സഹകരിക്കുന്നതിനെ കാമുകനായിരുന്ന അനീഷ് ചോദ്യം ചെയ്തിരുന്നു ഇത് ഷൈല വകവക്കാത്തിൽ പ്രകോപിതനായാണ് പ്രതി ഷൈലയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മാസങ്ങൾക്ക് മുമ്പ് ഷൈലയെ വീട്ടിൽ കയറി മർദ്ദിക്കുകയും കാറടിച്ചു തകർത്ത സംഭവത്തിൽ ഇയാൾക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തിരുന്നു. ഷൈല ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾ ഇവരെ മർദ്ദിച്ചത്. ഇയാൾ തന്നെ സ്വന്തം ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു.

ഷൈലയുടെ ഭർത്താവ് വിദേശത്താണ്. കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ കൊലപാതക സ്ഥലം സന്ദർശിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News