തെലങ്കാന ഏറ്റുമുട്ടല്‍ കൊല: സുപ്രീംകോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തെലങ്കാന ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സുപ്രീംകോടതി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷണം നടത്തുക.

കേസില്‍ നാളെ കൂടുതല്‍ വാദം കേള്‍ക്കും. ജഡ്ജിയുടെ പേര് നിര്‍ദേശിക്കാന്‍ കക്ഷികള്‍ക്കും സര്‍ക്കാറിനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ദില്ലിയിലായിരിക്കും കമ്മീഷന്‍റെ ഓഫീസെന്നും സിഎജി അറിയിച്ചു. തെലങ്കാനയില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെയാണ് പൊലീസ് തെളിവെടുപ്പിനിടെ വെടിവച്ച് കൊലപ്പെടുത്തിയത്.

സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് പ്രതികള്‍ക്ക് നേരെ നിറയൊ‍ഴിച്ചതെന്നാണ് പൊലീസ് വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News