മലിനവായു ശ്വസിച്ച് മരിക്കാം, വധശിക്ഷ വേണ്ട: നിര്‍ഭയ കേസിലെ പ്രതിയുടെ വാദം ഇങ്ങനെ

നിര്‍ഭയകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി.

നാലുപേരുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അക്ഷയ് കുമാര്‍ സിങ് ഹര്‍ജി നല്‍കിയത്. ഡല്‍ഹിയിലെ മലിന വായുവിനെക്കുറിച്ച് കൂടി പരാമര്‍ശിച്ചാണ് തൂക്കിലേറ്റുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

പ്രായം കുറഞ്ഞുവരുമ്പോള്‍ എന്തിനാണ് വധശിക്ഷ. ആയിരം കൊല്ലത്തോളം ആളുകള്‍ ജീവിച്ചിരുന്നതായാണ് നമ്മുടെ പുരാണത്തിലും ഉപനിഷത്തുകളിലും പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ കലിയുഗത്തില്‍ ജീവിത കാലയളവ് 50 60 വര്‍ഷത്തേക്ക് ചുരുങ്ങിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News