രാഹുല്‍ മാളത്തിലൊളിക്കുന്ന നേതാവ്

രാജ്യത്തെ പ്രതിപക്ഷം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കോടിയെത്തുന്ന ആദ്യപേര് രാഹല്‍ഗാന്ധിയുടേതാണ്. എന്നാല്‍ പാല്‍ലമെന്റില്‍ ഒരു പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം വേണമെന്ന് തോന്നുന്ന വേളകളിലെല്ലാം ഈ മഹാനങ്ങ് മാളത്തിലൊളിക്കും.

രാഹുലിന്റെ പ്രത്യേക സ്വഭാവവിശേഷമാണിത്. ഇത് തന്നെയാണ് പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ ലോക്സഭയില്‍ കണ്ടത്. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വേട്ടയ്ക്ക് ഉന്നമിടുന്ന പൗരത്വ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍നിന്നും രാഹുല്‍ വിട്ടുനിന്നു.

രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ യുപിഎ ഘടകകക്ഷികളില്‍ കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്. ബില്ലിന്റെ അപകടം എന്താണെന്ന് ബോധ്യമായിട്ടും രാഹുല്‍ലോക്സഭയില്‍ എത്താഞ്ഞത് ഏറെ അമ്പരപ്പിച്ചത് മുസ്ലിംലീഗിനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here