‘സ്റ്റാന്‍ഡ് അപ്പ് ‘ 13ന്

നിമിഷ സജയന്‍, രജീഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ അപ്പ്’ ഡിസംബര്‍ 13ന് തിയ്യേറ്ററിലെത്തുന്നു.അര്‍ജ്ജുന്‍ അശോകന്‍,വെങ്കിടേഷ്,ജൂനീസ്,നിസ്താര്‍ അഹമ്മദ് ,സുനില്‍ സുഖദ,സജിത മഠത്തില്‍,സീമ,ദിവ്യ ഗോപിനാഥ്,സേതുലക്ഷ്മിയമ്മ,ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ നേടിയ മാന്‍ ഹോളിനു ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന നായിക പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ പ്രണയം ഉണ്ടാക്കുന്ന സംഘര്‍ഷാവസ്ഥകളെ ചിത്രീകരിക്കുന്നു.സ്റ്റാന്‍ഡ് അപ്പ് കോമഡി യുടെ പശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ തന്നെ ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ പെണ്‍ക്കുട്ടികളില്‍ സൗഹൃദം,പിണക്കങ്ങള്‍,സംഘര്‍ഷങ്ങള്‍ എങ്ങനെ ബാധിക്കുന്നുവെന്നും ചൂണ്ടികാണിക്കുന്നു.

ആറു പേരുടെ സൗഹൃദക്കൂട്ടം.പല സ്ഥലങ്ങളില്‍ നിന്ന് പല ജീവിതസാഹചര്യങ്ങളില്‍ നിന്ന് പലപ്പോളായി നഗരത്തില്‍ എത്തിയവര്‍. ദിയ,കീര്‍ത്തി,ആദിത്,ജീവന്‍,അമല്‍,തസ്‌നി ഇവര്‍ നഗരത്തില്‍ അവരുടെതായ കര്‍മ്മങ്ങളിലേര്‍പ്പെടുന്ന വേളയില്‍ തന്നെ ഇവരില്‍ രണ്ടു പേര്‍ പ്രണയത്തിലാവുകയും അത് മൊത്തം സൗഹൃദത്തെ എങ്ങനെ ബാധിക്കുന്നവെന്ന് ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്ന ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’

വാണിജ്യപരമായി തന്നെ മുഖ്യധാര ചിത്രമായി അവതരിപ്പിക്കുന്ന ഈ സിനിമയെ കോമഡി ക്രൈം ഡ്രാമയെന്ന് വിശേഷിപ്പിക്കാം. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള വ്യത്യസ്തവും വൈവിധ്യവുമുള്ള കഥാപാത്രത്തെയാണ് നിമിഷ സജയനും രജീഷ വിജയനും അവതരിപ്പിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസ്സ് നിര്‍വ്വഹിക്കുന്നു.ഉമേശ് ഓമനക്കുട്ടന്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ബിലു പത്മിനി നാരായണന്‍ എഴുതിയ വരികള്‍ക്കു വര്‍ക്കി സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ദോ ശെല്‍വരാജ്,കല-അരുണ്‍ വെഞ്ഞാറമൂട്,മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണന്‍ സ്റ്റില്‍സ്-അനു പള്ളിച്ചല്‍,സനില്‍ സത്യനാഥ്,എഡിറ്റര്‍-ക്രിസ്റ്റി സെബാസ്റ്റ്യന്‍,സൗണ്ട്-രംഗനാഥ് രവി,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിനു വര്‍ഗ്ഗീസ്സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാധാകൃഷ്ണന്‍ ചേലേരി.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News