ദേശീയ പൗരത്വ ബില്ല് രാജ്യസഭയിലും പാസായി. 125 പേര് ബില്ലിനെ അനുകൂലിച്ചു. 105 പേരാണ് ബില്ലിനെ എതിര്ത്ത് വോട്ട് ചെയ്തത്. രാജ്യചരിത്രത്തില് ആദ്യമായി മതാടിസ്ഥാനത്തില് തയ്യാറാക്കിയ പൗരത്വ ബില്ലാണ് രാജ്യസഭ പാസാക്കിയിരിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ശിവസേന എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്തിരുന്നു. ഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തെങ്കിലും തീവ്രവര്‍ഗീയതയുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന സന്ദേശമാണ് ബില്ലിനെ എതിര്‍ക്കാതെ ശിവസേന നല്‍കുന്നത്.
ദേശീയ പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. മണിപ്പൂരിലും അസമിലും ത്രിപുരയിലും  വ്യാപക പ്രതിഷേധം തുടരുകയാണ്. കട അടച്ചും നരേന്ദ്രമോഡിയുടെ കോലം കത്തിച്ചും, റോഡ് ഉപരോധിച്ചുമാണ് പ്രതിഷേധം. മണിപ്പൂരിലെ ഏറ്റവും വലിയ കമ്പോളമായ ഹൈറമ്പന്‍ഡ് പൂര്‍ണമായും അടഞ്ഞുകിടന്നു.

അസമില്‍ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി. അസമിലും ത്രിപുരയിലും സ്ഥിതി കലാപകരമാണ്. അസമിലെ ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ജനുവരി എട്ടിനാണ് പൗരത്വ ബില്‍ ലോക്‌സഭയില്‍ പാസായത്. ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുമുയരുന്നത്. ബില്ലിനെതിരെ പ്രതിഷേധിച്ച് നിരവധി ഘടകകക്ഷികള്‍ എന്‍ഡിഎ വിട്ടിരുന്നു.