ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട്. മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആര്‍ക്കും കലാപത്തില്‍ നേരിട്ട് പങ്കില്ലെന്നും അവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷന്റെ കമ്‌ടെത്തല്‍. ഗുജറാത്ത് എഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ നല്‍കിയ മൊവികള്‍ സംശയകരമാണെന്ന് റിപ്പോര്‍ട്ട് ചൂമ്ടിക്കാട്ടുന്നു, സഞ്ജീവ്ഭട്ട് പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും നാനാവതി കമ്മീഷന്‍ പറയുന്നു ..മോദിക്കെതിരെ നിലപാടെടുത്ത സഞ്ജീവ്ഭട്ട്, ആര്‍ ബി ശ്രീകുമാര്‍, രാഹുല്‍ ശര്‍മ എന്നീ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമോ നടപടിയോ ഉമ്ടാകണമെന്നും നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കലാപം തടയുന്നതില്‍ പൊലീസ് കുറ്റകരമായ അനാസ്ഥ വരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
2002-ല്‍ ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷം ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ നരേന്ദ്ര മോദിക്ക് ഒരു പങ്കുമില്ലെന്നാണ് ജസ്. നാനാവതി പറയുന്നത്. കമ്മീഷന്റെ രമ്ടാമത്തെ റിപ്പോര്‍ട്ടാണിതെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പ്രദീപ്സിങ് ജഡേജയാണ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ വച്ചത്. അഞ്ചുവര്‍ഷം മുമ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിയമസഭയുട മേശപ്പുറത്ത് വച്ചിരുന്നില്ല. . റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഗുജറാത്ത് സര്‍തക്കാര്‍ ഇത്‌ന് തയ്യാറായത്. ഗുജറാത്ത് കലാപം ആസൂത്രണം ചെയ്തതല്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here