സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി എസ്.പി ദീപക്ക് രാജിവെച്ചു . കൈതമുക്ക് സംഭവത്തില്‍ കുട്ടികള്‍ മണ്ണ് വാരിത്തിന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞ സംഭവത്തിലാണ് രാജി. മുഖ്യമന്ത്രിക്കാണ് എസ് പി ദീപക്ക് രാജി കത്ത് കൈമാറിയത് തെറ്റിധാരണ മൂലം ആണ് കുട്ടികള്‍ മണ്ണ് തിന്നു എന്ന് താന്‍ പറഞ്ഞതെന്ന് എസ്.പി ദീപക്ക്

കൈതമുക്ക് സംഭവത്തില്‍ കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി എസ്.പി ദീപക്ക് രാജിവെച്ചത്.

ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ദീപക്ക് രാജി സമര്‍പ്പിച്ചത്. തെറ്റിധാരണ മൂലം ആണ് കുട്ടികള്‍ മണ്ണ് തിന്നു എന്ന് താന്‍ പറഞ്ഞതെന്നും , അത് സംസ്ഥാന സര്‍ക്കാരിന്റെ യശസിന് കോട്ടം വരുത്തിവെച്ചതായും ദീപക്ക് മാധ്യമങ്ങളോട് പറഞ്ഞു

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രൂപത്തില്‍ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കഴിഞ്ഞതായി ദീപക്ക് വ്യക്കതമാക്കി.