കേരള ഫീഡ്‌സ് കോഴിത്തീറ്റ വിപണിയിലേക്ക്

തിരുവനന്തപുരം: മുട്ടക്കോഴികള്‍ക്കുള്ള തീറ്റ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് വിപണിയിലിറക്കുന്നു. ഡിസംബര്‍ രണ്ടാം വാരം മുതല്‍ ഇത് സംസ്ഥാനത്ത് ലഭ്യമാകും. ചെറുകിട കര്‍ഷകര്‍ക്ക് വീടുകളില്‍ നാടന്‍ കോഴികളെ വളര്‍ത്തുന്നതിനും ഉത്പന്ന വൈവിദ്യ വല്‍കരണത്തിന്റെ ഭാഗമായുമാണ് തീറ്റ വിപണിയിലെത്തിക്കുന്നത്.

ഏറ്റവും ഗുണമേന്മയുള്ള കോഴിത്തീറ്റ കുറഞ്ഞ ചിലവില്‍ ജനങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോരള ഫീഡ്‌സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. കൂടുതല്‍ തീറ്റ ഉല്‍പാദനത്തിനു തൊടുപുഴയില്‍ പുതിയ പ്ലാന്റ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീരോല്‍പാദന മേഖലയെ നിലനിര്‍ത്തുക എന്ന സര്‍ക്കാര്‍ നയം കണക്കിലെടുത്ത് അസംസ്‌കൃത വസ്തുക്കളുടെ കൂടിയ വില കണക്കിലെടുക്കാതെ ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വില കുറച്ചാണ് വിതരണം ചൈയ്യുന്നത്.

കേരളത്തില്‍ അഞ്ച് യൂണിറ്റുകളിലായാണ് ഇല്‍പാദനം നടത്തുന്നത്. ഇതില്‍ കോഴിക്കോട് യൂണിറ്റില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി അവിടെ നിയമനം നടത്തിയിട്ടില്ലെന്നും ്‌ദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News