കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും

24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും. ലോക വൈവിധ്യങ്ങളുമായി 52 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സറും, പ്രേക്ഷകരുടെ ആവശ്യപ്രകാരം പുനര്‍പ്രദര്‍ശനം നടത്തുന്ന നോ ഫാദേഴ്‌സ് ഇന്‍ കാശ്മീരും ആണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. മേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ഇന്നാരംഭിക്കും.

എട്ട് രാപ്പകലുകള്‍ നീണ്ട ലോക സിനിമക്കാഴ്ചകളുടെ ഉത്സവത്തിനാണ് നാളെ അനന്തപുരിയില്‍ കൊടിയിറങ്ങുന്നത്. വിവിധ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയവ ഉള്‍പ്പടെ 186 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ജെല്ലിക്കെട്ട്, വൃത്താകൃതിയിലുള്ള ചതുരം എന്നീ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.ലോക വൈവിധ്യങ്ങളുമായി 52 സിനിമകളാണ് ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പാസ്സ്ഡ് ബൈ സെന്‍സറും, പ്രേക്ഷകരുടെ ആവശ്യപ്രകാരം പുനര്‍പ്രദര്‍ശനം നടത്തുന്ന നോ ഫാദേഴ്‌സ് ഇന്‍ കാശ്മീരും ആണ് ഇന്നത്തെ പ്രധാന ആകര്‍ഷണം.

മുപ്പത്തിയഞ്ചു സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുന്നത്. മത്സര വിഭാഗത്തില്‍ അഹമ്മദ് ഗൊസൈന്റെ ഓള്‍ ദിസ് വിക്ടറി, ബോറിസ് ലോജ്കൈന്റെ കാമില്‍ എന്നീ സിനിമകള്‍ ഉള്‍പ്പടെ ഏഴ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

മേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ഇന്നാരംഭിക്കും.അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്.എം.എസ്.വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഡെലിഗേറ്റുകള്‍ക്ക് ഇന്ന് രാവിലെ ഒന്‍പതു മുതല്‍ വോട്ട് ചെയ്യാം. നാളെ വൈകിട്ട് 5.45 വരെയാണ് പ്രേക്ഷക ചിത്രം തെരഞ്ഞെടുക്കാനുള്ള അവസരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News