കോൺഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട്

പാലക്കാട് കോൺഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട്. നിക്ഷേപകർക്ക് ആവശ്യപ്പെടുമ്പോൾ പണം തിരികെ നൽകുന്നില്ലെന്ന് പരാതി. സംഘത്തിൽ വായ്പയ്ക്കായി നൽകിയ രേഖകൾ മറ്റ് സ്ഥലങ്ങളിൽ പണയപ്പെടുത്തിയും തിരിമറി.

കോൺഗ്രസ് ഭരണസമിതി ഭരിക്കുന്ന കുഴൽമന്ദം റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് വ്യാപകമായ അഴിമതിയും ക്രമക്കേടും നടന്നിരിക്കുന്നത്. സേവിംഗ് അക്കൗണ്ടിലും മുതൽ ഫിക്സഡ് അക്കൗണ്ടിലുമെല്ലാമായി പണം നിക്ഷേപിച്ച ഇടപാടുകാരാണ് വഞ്ചിതരായിരിക്കുന്നത്.

1000 രൂപ മുതൽ ലക്ഷങ്ങൾ വരെ സഹകരണ സംഘത്തിൽ നിക്ഷേപിച്ചവരുണ്ട്. നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും ആവശ്യപ്പെടുന്നവർക്ക് പണം തിരികെ നൽകാതെ ഇടപാടുകാരെ പറ്റിക്കുകയാണ്.

നിക്ഷേപ കാലാവധി കഴിഞ്ഞ് ആവശ്യപ്പെടുന്നവർക്ക് പണം തിരികെ നൽകുന്നതിന് പകരം നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും നിക്ഷേപ കാലാവധി പുതുക്കുകയാണ്. വായ്പയ്ക്കായി ബാങ്കിൽ ഈടായി നൽകിയ ആധാരമുൾപ്പെടെയുള്ള രേഖകളും തിരിമറി നടത്തി. ഈ രേഖകളുപയോഗിച്ച് വലിയ തുക വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയത്.

ഈ രീതിയിൽ ഇടപാടുകാരുടെ രേഖകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയാണ് വായ്പയെടുത്തത്. വഞ്ചിക്കപ്പെട്ട നിരവധി പേർ സഹകരണ രജിസ്ട്രാർക്കും കലക്ടർക്കുമുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here