ഉള്ളി വില വർധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി പാചക തൊഴിലാളികൾ

ഉള്ളി വില വർധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി പാചക തൊഴിലാളികൾ. കണ്ണൂർ നഗരത്തിൽ ഉള്ളി ഇല്ലാതെ ബിരിയാണി പാചകം ചെയ്താണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. വില കൂടുന്ന സാധനങ്ങൾ ബഹിഷ്‌കരിച്ച് വിപണിയോട് മത്സരിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആഹ്വാനം.

ഉള്ളി വില ദിനംപ്രതി കുതിച്ചുയരുമ്പോൾ പാചക മേഖലയും പ്രതിസന്ധിയിലാണ്. ഒട്ടുമിക്ക വിഭവങ്ങളിലും അവിഭാജ്യ ചേരുവയായ ഉള്ളിയുടെ വില ക്രമാതീതമായി ഉയർന്നത് പാചക തൊഴിലാളികളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്.

ഇതിനെതിരെയാണ് കണ്ണൂർ നഗരത്തിൽ പാചക തൊഴിലാളികൾ ബിരിയാണി പാചകം ചെയ്ത് പ്രതിഷേധിച്ചത്. ഉള്ളി പൂർണമായും ഒഴിവാക്കി പകരം തക്കാളി കൂടുതൽ ഉപയോഗിച്ചാണ് ബിരിയാണി മസാല തയ്യാർ ആക്കിയത്. വില ഉയരുന്ന സാധനങ്ങൾ ബഹിഷ്കരിച്ച് വിപണിയോട് മത്സരിക്കണമെന്നാണ് ഈ പ്രതിഷേധത്തിലൂടെ നൽകുന്ന സന്ദേശം.

സമരപ്പന്തലിൽ തയ്യാറാക്കിയ ബിരിയാണി തൊഴിലാളികൾക്കും നാട്ടുകാർക്കും വിതരണം ചെയ്തു.ഉള്ളി വില നിയന്ത്രിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും തൊഴിലാളി സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News